Asianet News MalayalamAsianet News Malayalam

Pc George : പി സി ജോർ‍ജിന്‍റെ ജാമ്യം;പരാതിക്കാരിയുടെ ഹർജി ഇന്ന് ഹൈക്കോടതിയില്‍,തന്‍റെ ഭാഗം കേട്ടില്ലെന്ന് വാദം

അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് പി സി ജോർജിന് ജാമ്യം കിട്ടിയത്. തന്‍റെ ഭാഗം കേൾക്കാതെയാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത് എന്നാണ് പരാതിക്കാരിയുടെ വാദം.

high court consider complainant petition against the bail granted to pc george
Author
Kochi, First Published Jul 6, 2022, 7:29 AM IST

കൊച്ചി: പി സി ജോർ‍ജിന് ജാമ്യം നൽകിയത് ചോദ്യം ചെയ്ത് സോളാർ കേസ് പ്രതിയായ പരാതിക്കാരി സമ‍ർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് പി സി ജോർജിന് ജാമ്യം കിട്ടിയത്. തന്‍റെ ഭാഗം കേൾക്കാതെയാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത് എന്നാണ് പരാതിക്കാരിയുടെ വാദം. പി സി ജോർജിനെതിരെ പ്രധാനപ്പെട്ട വകുപ്പുകൾ പൊലീസ് ചുമത്തിയില്ലെന്നും ഹർജിയിലുണ്ട്. പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നിലപാട് എടുക്കാനാണ് പി സി ജോർജിന്‍റെ നീക്കം.

Also Read:  'പി.സി. ജോർജിനെതിരെ നൽകിയ പീഡന കേസിൽ ജാമ്യം കിട്ടാൻ അനധികൃതമായി ഇടപ്പെട്ടു':ജസ്റ്റിസ് കെമാൽ പാഷക്കെതിരെ പരാതി

ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ താനും പി സി ജോർജ്ജും തമ്മിൽ സംസാരിച്ചത് തന്നെയാണെന്നും പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. പി സി ജോർജിൻ്റെ ശാരീരിക ഉപദ്രവം തടയാൻ താൻ ശ്രമിച്ചിരുന്നുവെന്നും അവർ ആരോപിച്ചു. ചികിത്സയിൽ ആയിരുന്നത് കൊണ്ടാണ് പി സിജോർജിനെതിരെ പരാതി നൽകാൻ വൈകിയതെന്നും രണ്ടാഴ്ച മുൻപ് തന്നെ പരാതി മൊഴിയായി കൊടുത്തിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്ു. അതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്ക് തന്നെ വലിച്ചഴക്കുകയാണ്. സ്ത്രീയെന്ന നിലയിൽ അപമാനിച്ചത് മറച്ചു വയ്ക്കുകയാണ് ഇവിടെ. തന്നെ മോശക്കായിയെന്ന് വരുത്തി തീർത്താലും പറയാനുള്ളത് പറയുമെന്നും പരാതിക്കാരി പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിക്കുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തെന്നായിരുന്നു പരാതി. 

ജോർജിന്‍റെ അറസ്റ്റ് പ്രതികാര നടപടിയെന്നും സുധാകരൻ 

മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നതെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. വിഷയങ്ങൾ വഴി തിരിച്ചുവിടാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. സ്വപ്നയുടെ ആരോപണത്തോട് പ്രതികരിച്ചത് തന്നെ എട്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു. പൊതുരംഗത്ത് അഭിമാനബോധമുള്ള ഒരു രാഷ്ട്രീയ നേതാവ് പ്രശ്നങ്ങളുണ്ടാകുമ്പോൾ ആ പ്രശ്നങ്ങളിൽ നിന്ന് അവരുവരുടെ വ്യക്തിത്വം സംരക്ഷിക്കാൻ പ്രവർത്തികുകയാണ് വേണ്ടത്. എന്നാൽ മുഖ്യമന്ത്രിക്ക് അതില്ല. അഭിമാനപ്രശ്നമില്ലാത്ത നേതാവായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിയോട് വി എസ് അച്യുതാനന്ദൻ പണ്ട് പറഞ്ഞതാണ് എനിക്കും പറയാനുള്ളത്. ഉളുപ്പ് വേണമെന്നതാണ് അതെന്നും സുധാകരൻ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios