ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഇരു കക്ഷികളും സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി കഴിഞ്ഞയാഴ്ച തീര്‍പ്പാക്കിയിരുന്നു.   

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികളിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. പദ്ധതിക്കെതിരായി മത്സ്യത്തൊഴിലാളികളും ലത്തീൻ അതിരൂപതയും കഴിഞ്ഞ നൂറ്റമ്പത് ദിവസത്തോളമായി നടത്തിവന്ന സമരം ഒത്തുതീർപ്പായതായെന്ന് സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹർജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചത്. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഇരു കക്ഷികളും സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി കഴിഞ്ഞയാഴ്ച തീര്‍പ്പാക്കിയിരുന്നു.

'വിഴിഞ്ഞം സമരം പൊളിക്കാൻ സർക്കാർ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു'; സർക്കാരിനെതിരെ സത്യദീപം

സിൽവർലൈൻ: 'കേസുകൾ പിൻവലിക്കില്ല, ഭൂമി സംബന്ധമായ നടപടികളിൽ നിന്നും പിന്നോട്ടില്ല'; മുഖ്യമന്ത്രി സഭയിൽ