ഇന്നലെ ഹർജി നൽകിയതിന് പിന്നാലെ തെറ്റായ ചില പ്രചരണങ്ങള്‍ നടക്കുന്നതായി ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. 

കൊച്ചി: ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെയല്ല സുപ്രീംകോടതിയ സമീപിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇന്നലെ ഹർജി നൽകിയതിന് പിന്നാലെ തെറ്റായ ചില പ്രചരണങ്ങള്‍ നടക്കുന്നതായി ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. ദേവസ്വം കമ്മീഷണറെ നിയമിക്കുന്നതിന് ഹൈക്കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന ദേവസ്വം ബഞ്ചിൻെറ ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയതെന്ന് ദേവസ്വം ബോർഡ് വിശദീകരിക്കുന്നു. നിയമപ്രകാരം ദേവസ്വം കമ്മീഷണറെ നിയമിക്കാനുള്ള പൂർണ അധികാരം ബോർഡിനാണ്. മറ്റൊരു ദേവസ്വം ബോർഡുകള്‍ക്കും ഹൈക്കോടതി ഈ നിബന്ധന വച്ചിട്ടുമില്ല. അതുകൊണ്ടുമാത്രമാണ് ബോർഡിൻെറ അധികാരം കാത്തുസൂക്ഷിക്കുന്നതിനായി സൂപ്രംകോടതിയെ സമീപിച്ചതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Asianet News Live | Aranmula Boat Race 2024 | Pulikali | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്