Asianet News MalayalamAsianet News Malayalam

ചിറ്റാര്‍ മത്തായി കസ്റ്റഡി മരണം: വേഗത്തിൽ അന്വേഷണം തുടങ്ങാൻ സിബിഐയ്ക്ക് ഹൈക്കോടതി നിർദ്ദേശം

പത്തനംതിട്ടയിലെ ചിറ്റാറില്‍‍ കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായിയുടെ മൃതദേഹം എസ്റ്റേറ്റ് കിണറിൽ കണ്ടെത്തുന്നത്. പ്രതികളെ പിടികൂടുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്കാരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.  

high court on pathanamthitta mathayi family cbi investigation
Author
Kochi, First Published Aug 26, 2020, 12:05 PM IST

കൊച്ചി: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായി കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വേഗത്തിൽ അന്വേഷണം തുടങ്ങാൻ സിബിഐയ്ക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ഇപ്പോഴും സംസ്കരിക്കാതെ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആവശ്യമെങ്കിൽ റീ പോസ്റ്റ്മോർട്ടം നടത്തി ഉടൻ ബന്ധുക്കൾക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. മത്തായിയുടെ മൃതദേഹം വേഗത്തിൽ സംസ്കരിക്കാൻ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലായിരുന്ന മത്തായിയെ എസ്റ്റേറ്റ് കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മത്തായിയുടേത് കസ്റ്റഡി മരണമാണെന്നും ക്രൈംബ്രാ‌ഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ചൂണ്ടികാട്ടി ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് ഹൈക്കോടതി അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. പ്രതികളെ പിടികൂടുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്കാരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 31 ദിവസമായി മത്തായിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സിബിഐ അന്വേഷണത്തിലൂടെ നീതി കിട്ടുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. 

Follow Us:
Download App:
  • android
  • ios