Asianet News MalayalamAsianet News Malayalam

'ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നു'; പൊതു ഇടങ്ങളിൽ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി

റോഡ് അരികിലും പൊതു ഇടങ്ങളിലും ഇത്തരത്തില്‍ അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണം. ഇങ്ങനെ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

high court opposes flagpoles in public places
Author
Cochin, First Published Oct 12, 2021, 4:09 PM IST

കൊച്ചി: പൊതു ഇടങ്ങള്‍ കയ്യേറി കൊടിമരങ്ങള്‍ (Flag poles)  സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി (High Court) . കേരളത്തിന്‍റെ മുക്കിലും മൂലയിലും പൊതു ഇടങ്ങളില്‍ കൊടിമരങ്ങളാണെന്ന് അഭിപ്രായപ്പെട്ട കോടതി ഇത്തരം കൊടിമരങ്ങള്‍ പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നു എന്നും പറഞ്ഞു. റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ (Justice Devan Ramachandran) ചോദിച്ചു.

റോഡ് അരികിലും പൊതു ഇടങ്ങളിലും ഇത്തരത്തില്‍ അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണം. ഇങ്ങനെ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു. മന്നം ഷുഗര്‍മില്ലിന്‍റെ കവാടത്തില്‍ സ്ഥാപിച്ച് കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയെ കേസില്‍ കോടതി കക്ഷി ചേര്‍ത്തു. നവംബര്‍ ഒന്നിന് സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി പറഞ്ഞു. 

Read Also: സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേട്; 348 കേസുകൾ നിലവിലുണ്ട്, കൂടുതലും സംസ്ഥാന സഹകരണ ബാങ്കിലെന്നും മന്ത്രി

Follow Us:
Download App:
  • android
  • ios