രണ്ടാം പ്രതി മാർട്ടിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കേസിലെ വിചാരണ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം. രണ്ടാം പ്രതി മാർട്ടിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കേസിലെ വിചാരണ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. വിചാരണ എത്രയും വേഗം തുടങ്ങുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസിൽ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം നേരെത്തെ ഹൈക്കോടതി അംഗീകരിച്ചിരുന്നു. വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിനെതിരെ ദിലീപ് ഹൈക്കോടതിയിൽ ഉന്നയിച്ച വാദങ്ങൾ ഹൈക്കോടതി തള്ളിയിരുന്നു. വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെടാൻ നിയമം അനുവദിക്കുന്നുണ്ടെന്നും നടിയുടെ ആവശ്യം ന്യായമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വനിതാ ജഡ്‍ജിയായ ഹണി വർഗീസാകും ഇനി കേസ് കേൾക്കുക. എറണാകുളം സിബിഐ കോടതി (3) - ലാകും വാദങ്ങൾ നടത്തുക.
