അടൂർ നിയമസഭാ മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിയായി പ്രിജി കണ്ണനെ പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയിൽ അസ്വാരസ്യങ്ങൾ. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ മണ്ഡലം കമ്മിറ്റി അംഗം ഇ കെ സുരേഷ് ഫേസ്ബുക്കിലൂടെ പരസ്യമായി രംഗത്തെത്തി. മൂന്ന് തവണ മത്സരിച്ച ചിറ്റയം ഗോപകുമാറിനെ മാറ്റിയാണ് കൊല്ലം സ്വദേശിയായ പ്രിജിയെ സ്ഥാനാർത്ഥിയാക്കിയത്.
പത്തനംതിട്ട: അടൂരിൽ സിപിഐ സ്ഥാനാർഥിയാക്കുമെന്ന് പ്രഖ്യാപിച്ച പ്രിജി കണ്ണനെതിരെ ഫേസ്ബുക്ക് കമന്റുമായി സിപിഐ നേതാവ് രംഗത്ത്. സിപിഐ അടൂർ മണ്ഡലം കമ്മിറ്റി അംഗം ഇ കെ സുരേഷ് ആണ് എതിർപ്പ് പരസ്യമാക്കിയത്. പ്രിജിയെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് സംസ്ഥാന കൗൺസിൽ അംഗത്തിന്റെ പോസ്റ്റിനു താഴെയാണ് എതിർപ്പ് പരസ്യമാക്കി രംഗത്തെത്തിയത്. കുടിയേറ്റ കർഷകർക്ക് നമോവാഹം- എന്നായിരുന്നു കമന്റ്. സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി കൊല്ലം ജില്ലാ കമ്മിറ്റിയിൽ ചേരുന്നതാണ് നല്ലതെന്നും കമന്റ് ചെയ്തു. കൊല്ലം മുൻ ജില്ലാ പഞ്ചായത്തംഗം പ്രിജി കണ്ണനെ അടൂരിൽ സ്ഥാനാർത്ഥിയായി ഇന്നലെ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. ജില്ലാ നേതൃത്വം പ്രിജിയുടെ പേര് നിർദ്ദേശിച്ചിരുന്നില്ല. അടൂരിലെ മുതിർന്ന നേതാവാണ് ഇ കെ സുരേഷ്. സുരേഷിൻ്റെ പേര് മണ്ഡലം കമ്മിറ്റി സ്ഥാനാർഥി ആയി നിർദേശിച്ചരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സിപിഐ. തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർ മാറിനിൽക്കണമെന്ന പാർട്ടി തീരുമാനം കർശനമാക്കിയതോടെ അടൂർ മണ്ഡലത്തിൽ ചിറ്റയം ഗോപകുമാറിന് പകരം കൊല്ലം മുൻ ജില്ലാ പഞ്ചായത്ത് അംഗം പ്രിജി കണ്ണനെ മത്സരിപ്പിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് ധാരണയായി. ചിറ്റയത്തെ വീണ്ടും മത്സരിപ്പിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു.


