കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമി ഇടപാട് കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപത്തെ സഭാ ഭൂമി വില്പനയിലൂടെ സഭയെ വഞ്ചിച്ചു എന്ന കേസിൽ ആണ് തുടർനടപടി സ്റ്റേ ചെയ്തത്.  

തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതിയാണ് കർദിനാൾ അടക്കമുള്ളവർക്കെതിരെ കേസ് എടുത്തത്. വഞ്ചന, ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കോടതി നേരിട്ട് കേസ് എടുത്തിരുന്നത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കു പുറമേ മുൻ പ്രൊക്യൂറേറ്റർ ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരാണ് കേസിലെ പ്രതികള്‍.