മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാനേജിംഗ് കമ്മിറ്റിയും, ബാങ്കിന് കീഴിലുള്ള വിവിധ സഹകരണ സംഘങ്ങളും കമ്മിറ്റികളുമാണ് ഓർഡിനൻസ് ചോദ്യം ചെയ്ത്  കോടതിയെ സമീപിച്ചത്. 

കൊച്ചി: മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു. ലയന നടപടികളുമായി സർക്കാറിന് മുന്നോട്ട് പോകാമെന്നും നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. സർക്കാർ ഓർഡിനൻ ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ചുള്ള ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് രാജവിജയരാഘവന്‍റെ ഉത്തരവ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാനേജിംഗ് കമ്മിറ്റിയും, ബാങ്കിന് കീഴിലുള്ള വിവിധ സഹകരണ സംഘങ്ങളും കമ്മിറ്റികളുമാണ് ഓർഡിനൻസ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ഓ‍ഡിനൻസ് വേഗത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് എം.പ്ലോയീസ് ഫെഡറേഷനും കോടതിയെ സമീപിച്ചിരുന്നു.