Asianet News MalayalamAsianet News Malayalam

'തോട്ടപ്പള്ളിയിൽ നിന്നുള്ള ധാതുമണൽ നീക്കം തുടരാം, മണലിന് കണക്ക് സൂക്ഷിക്കണം'; കെഎംഎംഎലിനോട് ഹൈക്കോടതി

മണൽ നീക്കത്തിനുള്ള സ്റ്റോപ്പ്‌ മെമ്മോ പിൻവലിച്ചതായി പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കരിമണൽ ഖനനം അല്ല പൊഴി വീതി കൂട്ടുന്ന ജോലി ആണ് തോട്ടപ്പള്ളിയിൽ നടക്കുന്നത് എന്നും സർക്കാർ കോടതിയെ അറിയിച്ചു.

highcourt order to kmml on black sand mining from thottappally
Author
Cochin, First Published Jun 19, 2020, 2:50 PM IST

കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്നുള്ള ധാതുമണൽ നീക്കം കെഎംഎംഎലിന് തുടരാം എന്ന് ഹൈക്കോടതി ഉത്തരവ്. മണൽ നീക്കത്തിനുള്ള സ്റ്റോപ്പ്‌ മെമ്മോ പിൻവലിച്ചതായി പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കരിമണൽ ഖനനം അല്ല പൊഴി വീതി കൂട്ടുന്ന ജോലി ആണ് തോട്ടപ്പള്ളിയിൽ നടക്കുന്നത് എന്നും സർക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ് കെഎംഎംഎല്ലിന് അനുകൂലമായി കോടതി വിധിച്ചത്.

പൊഴിമുഖത്തു നിന്ന് കൊണ്ടുപോകുന്ന മണൽ കെഎംഎംഎൽ പരിസരത്ത് സൂക്ഷിക്കണം എന്ന് കോടതി നിർദ്ദേശിച്ചു. കൊണ്ടുപോകുന്ന മണലിന് കെഎംഎംഎൽ കണക്ക് സൂക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ നടപടികളുടെ ഭാഗമായാണ് തോട്ടപ്പള്ളിയിൽ നിന്ന് മണൽ നീക്കുന്നതെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.  

തോട്ടപ്പള്ളിയിൽ നിന്നുള്ള കരിമണൽ നീക്കം നിർത്തിവെക്കാൻ കെഎംഎംഎലിനോട് ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. പുറക്കാട് പഞ്ചായത്ത്‌ നൽകിയ സ്റ്റോപ്പ്‌ മെമ്മോ കെഎംഎംഎൽ അനുസരിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. സ്റ്റോപ്പ് മെമ്മോ ലംഘിച്ച് കെഎംഎംഎൽ കരിമണൽ കടത്തുന്നതിന് എതിരെ സമര സമിതി നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഇടപെടൽ. തോട്ടപ്പള്ളി സ്വദേശി എം എച്ച് വിജയൻ ആണ് ഹർജിക്കാരൻ. 

Read Also: കൊവിഡ് പരിശോധനയ്ക്ക് ഏകീകൃത നിരക്ക് വേണമെന്ന് സുപ്രീംകോടതി; 'കൂടിയ നിരക്ക് കേന്ദ്രം നിശ്ചയിക്കണം'...
https://www.asianetnews.com/pravasam/supreme-court-on-charges-for-covid-test-qc60uz

 

Follow Us:
Download App:
  • android
  • ios