Asianet News MalayalamAsianet News Malayalam

ശബരിമല മേൽശാന്തി നിയമനം റദ്ദാക്കില്ല, ഇടപെടേണ്ട കാരണങ്ങളില്ലെന്ന് ഹൈക്കോടതി , ഹർജി തള്ളി

ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റേതാണ് ഉത്തരവ്.തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരിയാണ് ഹർജിക്കാരൻ
 

highcourt upheld sabarimala melsanthi election
Author
First Published Nov 9, 2023, 1:26 PM IST

എറണാകുളം:ശബരിമല മേൽശാന്തി നിയമനം ഹൈക്കോടതി ശരിവച്ചു. നിയമനം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി. ഇടപെടേണ്ട കാരണങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ദേവസ്വം ബെഞ്ചിന്‍റേതാണ് ഉത്തരവ്..മേൽശാന്തി തെരഞ്ഞെടുപ്പിൽ  ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും  ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. കോടതി നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പിന്‍റെ സിസിടിവി ദൃശ്യം തിരുവിതാംകൂർ ദേവസ്വംബോർഡ് കോടതിയിൽ ഹാജരാക്കിയിരുന്നു. തിരുവനന്തപുരം സ്വദേശി മദുസൂധനൻ നമ്പൂതിരിയാണ് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.  നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നായിരുന്നു പ്രധാന ആരോപണം.

 

Follow Us:
Download App:
  • android
  • ios