സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ, ലൈഫ് മിഷനില്‍ ശിവശങ്കര്‍ക്കുള്ള കോഴയാണെന്ന് എതിര്‍ സത്യവാങ്മൂലത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ആരോപിക്കുന്നത്. 

കൊച്ചി: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസില്‍ എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം തുടരും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ് ശിവശങ്കറിന് വേണ്ടി ഹാജരാകുന്നത്. 

സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ, ലൈഫ് മിഷനില്‍ ശിവശങ്കര്‍ക്കുള്ള കോഴയാണെന്ന് എതിര്‍ സത്യവാങ്മൂലത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആരോപിക്കുന്നത്. കളളക്കടത്തില്‍ ശിവശങ്കര്‍ക്ക് സജീവ പങ്കാളിത്തമുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ വാദം. അതേസമയം, സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ കസ്റ്റഡി കാലാവധി തീരുന്ന സ്വപ്ന സുരേഷിന്‍റെയും സരിതിനേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.