Asianet News MalayalamAsianet News Malayalam

വിഎച്ച്എസ്ഇ, ഹയർ സെക്കൻഡറി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

ജൂലൈ രണ്ടാം വാരത്തിൽ തന്നെ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും അപ്രതീക്ഷതമായി തിരുവനന്തപുരം നഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഫലപ്രഖ്യാപനം  വൈകുകയായിരുന്നു. 

higher secondary and vhse result will be declared tomorrow
Author
Thiruvananthapuram, First Published Jul 14, 2020, 7:17 PM IST

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാവും പരീക്ഷാ ഫലം പ്രഖ്യാപിക്കുക. വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.

ജൂലൈ രണ്ടാം വാരത്തിൽ തന്നെ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും അപ്രതീക്ഷതമായി തിരുവനന്തപുരം നഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഫലപ്രഖ്യാപനം  വൈകുകയായിരുന്നു. മാ‍‍ർച്ച് പകുതിയോടെ ആരംഭിച്ച ഹയ‍ർ സെക്കൻഡറി പരീക്ഷകൾ കൊവിഡിനെ തുട‍ർന്ന് പകുതിക്ക് മുടങ്ങിയിരുന്നു. പിന്നീട് മെയ് അവസാനവാരം പുനരാരംഭിച്ച പരീക്ഷ മെയ് 29-ന് അവസാനിച്ചു. 

2032 പരീക്ഷ കേന്ദ്രങ്ങളിലായി  അഞ്ചേകാൽ ലക്ഷം വിദ്യാർത്ഥികളാണ് ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 389 പരീക്ഷ കേന്ദ്രങ്ങളിലായി മുപ്പത്തി ആറായിരം വിദ്യാർതിഥികളാണ് പരീക്ഷയ്ക്ക് ഹാജരായിരുന്നു. 

Follow Us:
Download App:
  • android
  • ios