തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്‍മെന്‍റ് പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 22 നും 23നും  നടക്കേണ്ട പരീക്ഷകളാണ് മാറ്റിവെച്ചത്. 22 നു നടക്കേണ്ട പരീക്ഷ 30 ലേക്കും 23 ലെ പരീക്ഷ ഓഗസ്റ്റ് 1 നുമായിരിക്കും നടത്തുക. വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്തിയാര്‍ജ്ജിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് പലഭാഗങ്ങളിലും നിന്നും ആളുകളെ മാറ്റിപാര്‍പ്പിച്ചു.