തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ തിങ്കളാഴ്ച (22-04-19) അവധി പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പരിഗണിച്ചാണ് അവധി. പോളിംഗ് ദിനമായ ചൊവ്വാഴ്ച (23-04-19) നേരത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും-സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.