Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് മഴ തുടരുന്നു; ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

നാളെ നടത്താനിരുന്ന പിഎസ്‍സി ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ പരീക്ഷ 30-ാം തീയതിയിലേക്ക് മാറ്റിവച്ചു.

holiday declared for five districts
Author
Kozhikode, First Published Aug 8, 2019, 5:18 PM IST

ആലപ്പുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം,എറണാകുളം, കോട്ടയം,തൃശ്ശൂര്‍,ആലപ്പുഴ, പത്തനംതിട്ട,ഇടുക്കി, ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗനവാടികള്‍ക്കും അവധി ബാധകമാണ്. 

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജയില്‍ വകുപ്പിലെ വെൽഫെയർ ഓഫീസർ ഗ്രേഡ് 2 പരീക്ഷ പിഎസ്‍സി മാറ്റി വച്ചു. നാളെ നടത്താനിരുന്ന പരീക്ഷ ഈ മാസം 30-ലേക്കാണ് മാറ്റിയത്. 

കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍,പാലക്കാട്,എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും ബാധകമാണ്. 
 

Follow Us:
Download App:
  • android
  • ios