പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അവധി പ്രഖ്യാപിച്ചത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22-ന് പൊതുഅവധി പ്രഖ്യാപിച്ചു. അന്നേ ദിവസം കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്കുള്ള പൊതുപരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്തെ ഭൂരിപക്ഷം സ്കൂളുകളിലും കെഎഎസ് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ അധ്യയനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതെന്നും പകരം പ്രവൃത്തി ദിനം എന്നാണെന്ന് പിന്നീട് വ്യക്തമാകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിലൂടെ അറിയിച്ചു.