മലപ്പുറം: ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന ചില സ്കൂളുകള്‍ക്ക് നാളെ (20/08/19) കളക്ടര്‍മാര്‍  അവധി പ്രഖ്യാപിച്ചു. തിരുവല്ലയിലെയും കോട്ടയത്തേയും ഓരോ സ്കൂളുകള്‍ക്ക് വീതവും മലപ്പുറത്തേ ചില സ്കൂളുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.  

തിരുവല്ല താലൂക്കിലെ കവിയൂർ ഗവണ്‍മെന്‍റ് എൽ പി എസ്, കോട്ടയം താലൂക്കില്‍ അയര്‍ക്കുന്നം വില്ലേജിലെ അയര്‍ക്കുന്നം ഗവണ്‍മെന്‍റ് യുപി സ്കൂള്‍, നിലമ്പൂര്‍ താലൂക്കിലെ സ്കൂളുകളായ ജി എല്‍ പി എസ് പൂളപ്പാടം, നെടുങ്കയം ബദൽ സ്കൂൾ, ജി എച്ച് എസ് എസ് മുണ്ടേരി, പൊന്നാനി താലൂക്കിലെ, വെളിയങ്കോട് വ്യാസ വിദ്യാലയം തുടങ്ങിയവയ്ക്കാണ് നാളെ അവധി. 

മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഓഗസ്റ്റ് 20,21 തിയതികളില്‍ നടത്താനിരുന്ന പ്രാക്ടിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ ഓഗസ്റ്റ് 20,22 തിയതികളില്‍ നടത്താനിരുന്ന നാലാം സെമസറ്റര്‍ എല്‍എല്‍ബി (റഗുലര്‍/സപ്ലിമെന്‍ററി പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.