കേന്ദ്ര ജീവനക്കാർക്കായുള്ള ക്ഷേമ ഏകോപന സമിതിയുടെ യോഗത്തിലാണ് കേരളത്തിലെ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളുടെ 2024 ലെ അവധി ദിനങ്ങളെ സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്

തിരുവനന്തപുരം: സംസ്ഥാനത്തെ കേന്ദ്ര ഗവൺമെന്റ് ഓഫിസുകളുടെ 2024 ലെ അവധി ദിനങ്ങൾ നിശ്ചയിച്ച് സർക്കാർ അറിയിപ്പ് പുറത്ത്. 2024 ൽ മൊത്തം 17 അവധി ദിനങ്ങളും 43 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്. കേന്ദ്ര ജീവനക്കാർക്കായുള്ള ക്ഷേമ ഏകോപന സമിതിയുടെ യോഗത്തിലാണ് കേരളത്തിലെ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളുടെ 2024 ലെ അവധി ദിനങ്ങളെ സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.

Add Asianetnews as a Preferred SourcegooglePreferred

വാഹനമോടിക്കുന്നവരെ, പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ കാര്യത്തിലെ സംശയങ്ങൾക്കെല്ലാം ഇതാ ഉത്തരം!

2024 ലെ അവധി ദിനങ്ങൾ

ജനുവരി 26 - റിപ്പബ്ലിക് ദിനം

മാർച്ച് 08 - മഹാ ശിവരാത്രി

മാർച്ച് 29- ദുഃഖവെള്ളി

ഏപ്രിൽ 10 - ഈദുൽ ഫിത്വർ (റംസാന്‍)

ഏപ്രിൽ 21 - മഹാവീർ ജയന്തി

മെയ് 23- ബുദ്ധപൂർണിമ

ജൂണ്‍ 17 - ഈദുൽ സുഹ (ബക്രീദ്)

ജൂലൈ 16 - മുഹറം

ഓഗസ്റ്റ് 15 - സ്വാതന്ത്യദിനം

ഓഗസ്റ്റ് 26 - ജന്മാഷ്ടമി

സെപ്തംബർ 16 - നബിദിനം

ഒക്ടോബർ 2 - ഗാന്ധിജയന്തി

ഒക്ടോബർ 11 - ദുർഗ്ഗാഷ്ടമി

ഒക്ടോബർ 13 - വിജയദശമി

ഒക്ടോബർ 31 - ദീപാവലി

നവംബർ 15 - ഗുരുനാനാക് ജയന്തി

ഡിസംബർ 25 - ക്രിസ്മസ്

ഇവയിൽ ഏപ്രിൽ 10: ഈദുൽ ഫിത്വർ (റംസാൻ) , ജൂൺ 17 - ഈദുൽ സുഹ (ബക്രീദ്), ജൂലൈ 16-മുഹറം, സെപ്തംബർ 16 - നബിദിനം എന്നിവ ചന്ദ്രപ്പിറവി അനുസരിച്ചു മാറ്റം വരാം. സംസ്ഥാന ഗവണ്മെന്റ് ഈ ദിവസങ്ങൾക്കു പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നു തന്നെയായിരിക്കും കേന്ദ്ര ഓഫിസുകൾക്കും അവധി.

43 നിയന്ത്രിത അവധി ദിനങ്ങളിൽ 2 എണ്ണം ജീവനക്കാർക്കു തിരഞ്ഞെടുക്കാം. ഈ പട്ടികയിൽ ജനുവരി 2 മന്നംജയന്തി, ജനുവരി 14 മകരസംക്രാന്തി, മാർച്ച് 12 അയ്യാവൈകുണ്ഠ സ്വാമിജയന്തി, മാർച്ച് 31 ഈസ്റ്റർ, ഏപ്രിൽ 13 വിഷു, ഓഗസ്റ്റ് 8 കർക്കടകവാവ്, ഓഗസ്റ്റ് 20 ശ്രീനാരായണ ഗുരുജയന്തി, സെപ്തംബർ 7 ഗണേശചതുർത്ഥി, സെപ്തംബർ 14 ഒന്നാംഓണം, സെപ്തംബർ 15 തിരുവോണം, സെപ്തംബർ 16 മൂന്നാംഓണം, സെപ്തംബർ 17 നാലാം ഓണം, സെപംതംബർ 21 ശ്രീനാരായണ ഗുരു സമാധിദിനം എന്നീ വിശേഷദിനങ്ങളും ഉൾപ്പെടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം