പസഹാ വ്യാഴവും ദുഖവെള്ളിയും ഈസ്റ്ററും കഴിയുന്നതോടെയാവും വിശുദ്ധവാരത്തിലെ ആഘോഷങ്ങളും ചടങ്ങുകളും അവസാനിക്കുക.
കൊച്ചി: യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്‍റെ ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ഓശാന ഞായര്‍ അഥവാ കുരുത്തോല പെരുന്നാള്‍ ആഘോഷിക്കുന്നു. രാവിലെ 7 മണിയോടെ ദേവാലയങ്ങളിൽ ഓശാന ശുശ്രൂഷയും കുരുത്തോല പ്രദക്ഷിണവും നടന്നു. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ നടന്ന ചടങ്ങുകള്‍ക്ക് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു.
യാക്കോബായ സഭാ അദ്ധ്യക്ഷൻ തോമസ് പ്രഥമൻ കാതോലിക്കാ ബാവ പള്ളിക്കര സെന്‍റ് മേരീസ് പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് സുസെപാക്യം നേതൃത്വം നല്‍കി. കുരുത്തോല പെരുന്നാളോടെ ക്രൈസ്തവ വിശുദ്ധ വാരാചാരണത്തിനും തുടക്കമാവുകയാണ്. പസഹാ വ്യാഴവും ദുഖവെള്ളിയും ഈസ്റ്ററും കഴിയുന്നതോടെയാവും വിശുദ്ധവാരത്തിലെ ആഘോഷങ്ങളും ചടങ്ങുകളും അവസാനിക്കുക.
