തീ പാചക വാതക സിലിണ്ടറിലേക്ക് പടർന്നതോടെയാണ് വീട് പൂർണമായും അഗ്നിക്കിരയായത്

കൊച്ചി: പച്ചാളത്ത് വീട് കത്തി നശിച്ചു. ഷോർട് സർക്യൂട്ടിനെ തുടർന്നാണ് കാരണമെന്ന് കരുതുന്നു. പച്ചാളം കല്ലുവീട്ടിൽ കെ വി സാബുവിന്റെ വീട്ടിലാണ് പുലർച്ചെ മൂന്ന് മണിയോടെ തീപ്പിടുത്തമുണ്ടായത്. സാബുവും ഭാര്യയും മകനും 96 വയസുള്ള സാബുവിന്റെ അമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ രക്ഷപ്പെട്ടു. തീ പാചക വാതക സിലിണ്ടറിലേക്ക് പടർന്നതോടെയാണ് വീട് പൂർണമായും അഗ്നിക്കിരയായത്. വെള്ളം കുടിക്കാനായി എഴുന്നേറ്റ അമ്മയാണ് തീകത്തുന്നത് കണ്ടത്. ഉടൻ എല്ലാവരെയും വിളിച്ചുണർത്തി പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി തീയണച്ചു.