ഹോമിയ ആശുപത്രികളില്‍ നിന്ന് ഇതുവരെ കൊവിഡ് പ്രതിരോധ മരുന്നുകള്‍ മാത്രമാണ് നല്‍കിയിരുന്നത്. ഇനി സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സയും നടത്താം. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോമിയോ ആശുപത്രികളിലും(homeo hospital) ഡിസ്പെന്‍സറികളിലും കൊവിഡ് ചികിത്സ(Covid treatment) നടത്താം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അനുമതി നല്‍കി. ഹോമിയ ആശുപത്രികളില്‍ നിന്ന് ഇതുവരെ കൊവിഡ് പ്രതിരോധ മരുന്നുകള്‍ മാത്രമാണ് നല്‍കിയിരുന്നത്. ഹൈക്കോടതി (HighCourt) ഉത്തരവിന് പിന്നാലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.

Also Read: അട്ടപ്പാടി ഈരുകളിൽ അനധികൃതമായി ഹോമിയോ മരുന്ന് വിതരണം, ആധാർ രേഖകൾ ശേഖരിക്കുന്നതായും പരാതി

ഹോമിയോ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. കൊവിഡിന് ഹോമിയോ ചികിത്സ നടത്താമെന്ന് സുപ്രീംകോടതിയും കേന്ദ്ര ആയുഷ് വകുപ്പും ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് യാതൊരു ഉത്തരവും പുറപ്പെടുവിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഹോമിയോ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Read also : ഹോമിയോപ്പതി വകുപ്പിൽ യോഗ ട്രെയിനർ; സെപ്തംബർ 22 ന് വൈകീട്ട് 5നകം ഇമെയിൽ

Read also : അട്ടപ്പാടിയിലെ അനധികൃത ഹോമിയോ മരുന്ന് വിതരണം, റിപ്പോർട്ട് തേടുമെന്ന് ആരോഗ്യ മന്ത്രി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona