പാട്ടത്തിന് സ്ഥലം എടുത്ത് ലോൺ എടുത്ത് കൃഷി ചെയ്തവരെ ഹോര്‍ട്ടി കോര്‍പ്പ് ഏപ്രിൽ മുതൽ പറഞ്ഞ് പറ്റിക്കാൻ തുടങ്ങിയതാണ്. ഇങ്ങനെ 15 ലക്ഷം രൂപാവരെ കിട്ടാനുള്ള കര്‍ഷകരുണ്ട് നെടുമങ്ങാട്
തിരുവനന്തപുരം:ഓണത്തിന് പിന്നാലെ ക്രിസ്മസ് കാലത്തും കര്‍ഷകരെ പറഞ്ഞുപറ്റിച്ച് ഹോര്‍ട്ടി കോര്‍പ്പ്. കര്‍ഷകരിൽ നിന്ന് സംഭരിച്ച പച്ചക്കറികൾക്ക് 9മാസമായി പണം നൽകാതെയാണ് ഹോര്‍ട്ടി കോര്‍പ്പിന്‍റെ വഞ്ചന. നെടുമങ്ങാട് ഗ്രാമീണ കാര്‍ഷിക മൊത്തവ്യാപാര ചന്തയിൽ മാത്രം 90 ലക്ഷം രൂപയാണ് ഹോര്‍ട്ടി കോര്‍പ്പ് കര്‍ഷകര്‍ക്ക് നൽകാനുള്ളത്
പാട്ടത്തിന് സ്ഥലം എടുത്ത് ലോൺ എടുത്ത് കൃഷി ചെയ്ത ചന്ദ്രനെ ഹോര്‍ട്ടി കോര്‍പ്പ് ഏപ്രിൽ മുതൽ പറഞ്ഞ് പറ്റിക്കാൻ തുടങ്ങിയതാണ്. ഇങ്ങനെ 15 ലക്ഷം രൂപാവരെ കിട്ടാനുള്ള കര്‍ഷകരുണ്ട് നെടുമങ്ങാട്. ദിവസേന കുറഞ്ഞത് ഒന്നരലക്ഷം രൂപയുടെ പച്ചക്കറിയെങ്കിലും നെടുമങ്ങാട് നിന്ന് മാത്രം ഹോര്‍ട്ടി കോര്‍പ്പ് സംഭരിക്കുന്നുണ്ട്. കര്‍ഷകരിൽ നിന്ന് വാങ്ങിയ ഉത്പന്നങ്ങൾ മാര്‍ക്കറ്റിൽ വിറ്റ് കാശാക്കിയിട്ടാണ് ഹോര്‍ട്ടികോര്‍പ്പിന്‍റെ ഒളിച്ചുകളി
ഓണം വരെ കര്‍ഷകര്‍ക്ക് നൽകാനുണ്ടായിരുന്ന 50 ലക്ഷം രൂപ ഇപ്പോൾ 90 ലക്ഷംവരെയെത്തി. വഞ്ചന തുടരുന്നത് മനസ്സിലാക്കിയ കര്‍ഷകര്‍ ഇപ്പോൾ മാര്‍ക്കറ്റിൽ എത്തുന്നത് കച്ചവടക്കാരിൽ പ്രതീക്ഷ അര്‍പ്പിച്ച്. പണം കിട്ടാതായതോടെ കര്‍ഷകരിൽ ഭൂരിഭാഗവും ഹോര്‍ട്ടികോര്‍പ്പിനെ വിട്ട് കച്ചവടക്കാര്‍ക്ക് നേരിട്ട് ഉത്പന്നങ്ങൾ എത്തിച്ചും തുടങ്ങി.
ആയിരത്തി മുന്നൂറിലേറെ കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നെടുമങ്ങാട് ചന്തയിൽ സജീവമായി വിൽപനയ്ക്കെത്തുന്നവരുടെ എണ്ണം നൂറായി കുറഞ്ഞതും ഇതിന് തെളിവ്. ഓണത്തിന് മാര്‍ക്കറ്റിൽ കഞ്ഞിവച്ച് പ്രതിഷേധിച്ചിട്ട് കൂടി കുലുക്കമില്ലാത്ത ഹോര്‍ട്ടികോര്‍പ്പിന് ക്രിസ്മസ് ആയിട്ടും അനക്കമില്ല. ഘട്ടം ഘട്ടമായി പണം നൽകുമെന്നാണ് വിശദീകരണം.
കടമെടുത്ത് രണ്ടാം വിളയിറക്കി; നെല്ലിന്‍റെ വില വിതരണം വൈകുന്നു, കര്‍ഷകര്‍ ദുരിതത്തില്‍
