പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുമെന്ന വാഗ്ദാനം പാഴാവുകയായിരുന്നു. വിപണി വിലയുടെ ഇരുപത് ശതമാനം പോലും നല്‍കാതെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നുവെന്നാണ് കർഷകരുടെ പരാതി. ഓണമടുത്തിട്ടും സംഭരണം തുടങ്ങാത്തതിന്റെ ആധിയിലുമാണ് കർഷകർ. 


ഇടുക്കി: ഓണം പ്രതീക്ഷിച്ച് പച്ചക്കറി കൃഷിയിറക്കിയ ഇടുക്കിയിലെ കര്‍ഷകർ പ്രതിസന്ധിയിൽ. പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുമെന്ന വാഗ്ദാനം പാഴാവുകയായിരുന്നു. വിപണി വിലയുടെ ഇരുപത് ശതമാനം പോലും നല്‍കാതെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നുവെന്നാണ് കർഷകരുടെ പരാതി. ഓണമടുത്തിട്ടും സംഭരണം തുടങ്ങാത്തതിന്റെ ആധിയിലുമാണ് കർഷകർ. 

സംസ്ഥാനത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആയുഷ് ലോഞ്ചുകള്‍ സ്ഥാപിക്കുന്നു

ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇപ്പോഴും കർഷകരുടെ പച്ചക്കറി സംഭരിച്ചിട്ടില്ല. ഇതോടെ ഓണത്തിനും നഷ്ടത്തിലാണ് ഇടുക്കിയിലെ പച്ചക്കറി കര്‍ഷകര്‍. കാന്തല്ലൂര്‍, വട്ടവട മേഖലയിലെ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വിപണിവിലയുടെ 20 ശതമാനത്തില്‍ താഴെയാണ് കർഷകർക്ക് ലഭിക്കുന്നത്. വിപണിയില്‍ 50 രുപയുള്ള ബീന്‍സിന് കര്‍ഷകര്‍ക്ക് കിട്ടുന്നത് 10 രുപയിലും താഴെയാണ്. കാരറ്റ്, ഉരുളകിഴങ്ങ്, കാബേജ് എന്നിവക്കും ഇതേ സ്ഥിതിയാണ്. എന്നാൽ ഇടനിലക്കാർ ചൂഷണം ചെയ്യുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. സംഭരണം ഇനിയെങ്കിലും തുടങ്ങണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 

'പുതിയ അറിവുകള്‍ സൃഷ്ടിക്കല്‍ പ്രധാനം'; നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് വിതരണം ചെയ്ത് മുഖ്യമന്ത്രി

https://www.youtube.com/watch?v=Ko18SgceYX8