ഹോട്ടലുകളിൽ നിരന്തര പരിശോധന വേണം ബോധവത്കരണവും ഉറപ്പാക്കണം. 

കൊച്ചി: ഒറ്റപ്പെട്ട സംഭവങ്ങളെ തുടർന്ന് ഹോട്ടൽ മേഖലയെ തകർക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്ന് ഹോട്ടൽ & റസ്റ്ററന്‍റ് അസോസിയേഷൻ. കാസര്‍ഗോഡ് വിദ്യാർഥി മരിച്ചത് ഭക്ഷ്യവിഷബാധ കാരണമല്ലെന്ന് തെളിഞ്ഞു. ഹോട്ടലുകളിൽ നിരന്തര പരിശോധന വേണം ബോധവത്കരണവും ഉറപ്പാക്കണം. കുറ്റക്കാരെ കണ്ടെത്തിയാൽ കർശന നടപടിയും എടുക്കണം. എന്നാൽ മുൻവിധിയോടെയുള്ള സമീപനം നിർത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred