ജനുവരി മൂന്നിനാണ് പാണത്തൂരില്‍ നിയന്ത്രണം വിട്ടുവന്ന ബസ് ജോസഫിന്‍റെ വീടിന് മുകളിലേക്ക് മറിഞ്ഞത്. 

കാസര്‍കോട്: പാണത്തൂരില്‍ വീടിന് മുകളിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ വീട്ടുടമയ്ക്ക് ഇതുവരെ നഷ്ടപരിഹാരം കിട്ടിയില്ല. വീടിന്‍റെ ഒരു ഭാഗം മുഴുവനായും അപകടത്തില്‍ തകര്‍ന്ന സ്ഥിതിയിലാണ്. മഴയില്‍ കുതിര്‍ന്ന് ഏത് നിമിഷവും നിലംപൊത്താറായ വീട്ടിലാണ് ജോസഫും കുടുംബവും താമസിക്കുന്നത്. ജനുവരി മൂന്നിനാണ് പാണത്തൂരില്‍ നിയന്ത്രണം വിട്ടുവന്ന ബസ് ജോസഫിന്‍റെ വീടിന് മുകളിലേക്ക് മറിഞ്ഞത്. 

അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. വീടിന്‍റെ ഒരു ഭാഗം തകര്‍ന്നു. ബാക്കിയുള്ളത് അടുക്കളയും ഒരു കിടപ്പുമുറിയും മാത്രം. മഴയില്‍ കുതിര്‍ന്ന് ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലാണ് ബാക്കിയുള്ള മുറികള്‍. മാസങ്ങള്‍ പിന്നിട്ടെങ്കിലും നഷ്ടപരിഹാരം കിട്ടിയില്ല. തകര്‍ന്ന വീട് നന്നാക്കാന്‍ മാര്‍ഗമില്ലാതെ ആധിയിലാണ് കൂലിപ്പണിക്കാരായ ജോസഫും മേരിയും. തകര്‍ന്ന വീടിനോട് ചേര്‍ന്ന് ചെറിയൊരു തറ കെട്ടിയിട്ടുണ്ട്. നഷ്ടപരിഹാരം കിട്ടിയാല്‍ വീടുപണി പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona