ആലപ്പുഴ: കുട്ടനാട്ടിൽ ശക്തമായ മടവീച്ച ഉണ്ടായതിനെ തുടർന്ന് ആളുകളെ ക്യാമ്പുകലേക്ക് മാറുന്നു. മൂന്ന് പാടങ്ങളിൽ മട വീണ് വീടുകൾ വെള്ളം കയറി. ആളുകളെ ആലപ്പുഴ നഗരത്തിലെ ക്യാമ്പിലേക്ക് മാറ്റുകയാണ്. 

കനകാശ്ശേരി പാടശേഖരത്ത് ഇന്നലെ രാത്രി രാത്രി 11 മണിയോടെയാണ് മട വീണത്. സാധനങ്ങളെല്ലാം വീടിന് മുകളിലേക്ക് കയറ്റിവച്ച് ആളുകളെല്ലാം ക്യാമ്പുകളിലേക്ക് മാറികൊണ്ടിരിക്കുകയാണ്. ധനകാര്യ മന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ തവണത്തെ പ്രളയത്തിൽ സംഭവിച്ച അത്ര വെള്ളപൊക്കം ഇതു വരെ ഉണ്ടായിട്ടില്ലെങ്കിലും മട വീഴ്ചയ്ക്ക് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.