Asianet News MalayalamAsianet News Malayalam

സർക്കാർ ആശുപത്രികളിൽ N95മാസ്കിന് ക്ഷാമം; ​ഗുരുതരാവസ്ഥയിലുള്ളവർക്ക് മാത്രം കൊവിഡ് പരിശോധനമതിയെന്നും നിർദേശം

ഇതിനിടെ രോ​ഗ ​‌ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്ന , കിടത്തി ചികിൽസ വേണ്ടിവരുന്ന ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികൾക്ക് മാത്രം കൊവിഡ് പരിശോധന നടത്തിയാൽ മതിയെന്ന നിർദേശവും ആശുപത്രികൾക്ക് ലഭിച്ചിട്ടുണ്ട്. ലക്ഷണങ്ങളുമായി എത്തുന്നവരെ പരിശോധന നടത്താതെ തന്നെ കൊവിഡ് ബാധിതരായി കണക്കാക്കണമെന്ന നിർദേശവുമുണ്ട്

huge shortage of N95 masks in government hospitals
Author
Thiruvananthapuram, First Published Jan 26, 2022, 7:46 AM IST

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ (government hospitals)പലയിടത്തും N95 മാസ്കിന് (N95 masks)കടുത്ത ക്ഷാമം(huge shortage). വിപണയിൽ കിട്ടാനില്ലാത്തതിനാലാണ് വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ കൊവിഡ് ലക്ഷണങ്ങളുമായി എത്തുന്നവരിൽ ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികളെ മാത്രം പരിശോധനക്ക് അയച്ചാൽ മതിയെന്ന നിർദശവും പല ജില്ലകൾക്കും നൽകി കഴിഞ്ഞു. 

കൊവിഡ് രോ​ഗികൾ കൂടുതലുള്ള എറണാകുളം ജില്ലയിലാണ് എൻ 95 മാസ്കിന് കടുത്ത ക്ഷാമം. ജനറൽ ആശുപത്രിയിലടക്കം മാസ്ക് കിട്ടാനില്ല. ഇതോടെ ഓപി നടത്തുന്നതടക്കം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മറ്റു ജില്ലകളിലേയും സ്ഥിതി വ്യത്യസ്തമല്ല. കടുത്ത ക്ഷാമം നേരിടുന്ന ചില ആശുപത്രികൾ ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ടിൽ നിന്നും പണമെടുത്ത് കാരുണ്യയിൽ നിന്നടക്കം മാസ്കുകൾക്ക് ഒർഡർ നൽകി. എന്നാൽ ആവശ്യപ്പെടുന്ന മാസ്കിന്റെ പകുതി പോലും എത്തിക്കാൻ കാരുണ്യ ഫാർമസികൾക്ക് കഴിയുന്നില്ല. 15 ദിവസം മുമ്പ് ഓർഡർ നൽകിയ എറണാകുളം ജനറൽ ആശുപത്രിക്ക് ഇന്നലെ കിട്ടിയത് 470 മാസ്കുകൾ മാത്രം. വിപണിയിൽ ക്ഷാമമുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. മെഡിക്കൽ സർവീസസ് കോർപറേഷന്റെ കൈവശമുള്ളതാകട്ടെ വെറും 368212 എൻ95 മാസ്കുകൾ മാത്രം. ഇത് സംസ്ഥാനത്തുടനീളമുള്ള സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തിന് മതിയാകില്ലെന്നുറപ്പ്. 

കൂടുതൽ ആരോ​ഗ്യപ്രവർത്തകർ കൊവിഡ് ബാധിതരാകുന്നത് ചികിൽസയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ അവസരത്തിലാണ് മാസ്കുകളെത്തിക്കാൻ കഴിയാതെ സർക്കാർ വലയുന്നത്. ഇങ്ങനെ പോയാൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ ആരോ​ഗ്യ പ്രവർത്തകർ രോ​ഗ ബാധിതരാകും. രോ​ഗ‌ലക്ഷണങ്ങൾ ഉള്ളവർ പോലും മാനദണ്ഡം പാലിച്ച് ഡ്യൂട്ടിയിൽ കയറണമെന്ന നിർദേശം നിലനിൽക്കെ പ്രതിരോധത്തിന് ക്ഷാമം തടസമാകും

ഇതിനിടെ രോ​ഗ ​‌ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്ന , കിടത്തി ചികിൽസ വേണ്ടിവരുന്ന ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികൾക്ക് മാത്രം കൊവിഡ് പരിശോധന നടത്തിയാൽ മതിയെന്ന നിർദേശവും ആശുപത്രികൾക്ക് ലഭിച്ചിട്ടുണ്ട്. ലക്ഷണങ്ങളുമായി എത്തുന്നവരെ പരിശോധന നടത്താതെ തന്നെ കൊവിഡ് ബാധിതരായി കണക്കാക്കണമെന്ന നിർദേശവുമുണ്ട്.  ജില്ലാ സർവൈലൻസ് ഓഫിസർമാർ വഴിയാണ് ഈ നിർദേശം ആശുപത്രികൾക്ക് നൽകിയത്.സർക്കാർ സ്വകാര്യ മേഖലയിൽ കൊവിഡ് പരിശോധന നടത്താൻ എത്തുന്നവരുടെ എണ്ണം കൂടിയെന്നും ഇത്രയധികം പരിശോധന നടത്താനുള്ള മാനവ വിഭവശേഷിയും ഭാതിക സാഹചര്യങ്ങളും കുറവാണെന്ന് ആരോ​ഗ്യവകുപ്പ് തന്നെ സമ്മതിക്കുന്നുണ്ട്. 24 മണിക്കൂറിനകം ആർ ടി പി സി ആർ പരിശോധന ഫലം നൽകണമെന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും 2 ദിവസം വരെ ഫംല ലഭിക്കാൻ കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോൾ സംസ്ഥാനത്ത്. 

പ്രസവ സംബന്ധമായ ചികിൽസകൾക്കും ശസ്ത്രക്രിയകൾക്കും മുന്നോടിയായുള്ള കൊവിഡ് പരിശോധന സർക്കാർ ആശുപത്രികൾക്ക് പുറത്തേക്ക് വിടാൻ , അതായത് സ്വകാര്യ മേഖലയിലേക്ക് വിടണം. യാത്ര ആവശ്യങ്ങൾക്കും സ്വയമേവയുള്ള പരിശോധനക്കും എതുന്നവർക്ക് പരിശോധനക്കായി കുറിപ്പ് നൽകരുതെന്നും നിർേദശിച്ചിട്ടുണ്ട്. സർക്കാർ മേഖലയിലെ ലാബുകളിൽ ഇപ്പോൾ തന്നെ കേസുകൾ കൂടുതാണെന്നാണ് വിശദീകരണം.

Follow Us:
Download App:
  • android
  • ios