സംസ്ഥാനത്ത് നിത്യേന നിരവധിയാളുകള്‍ക്ക് സൂര്യാതാപവും സൂര്യാഘാതവും ഏല്‍ക്കുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മറ്റൊരു തീയതിയിലേക്ക് മാറ്റി വയ്ക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

കോഴിക്കോട്: കോഴിക്കോട് ലോ കോളജിലെ എല്‍എല്‍ബി പരീക്ഷകൾ മാറ്റിവെക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. നാലാം സെമസ്റ്റർ എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവയ്ക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. 

സംസ്ഥാനത്ത് നിത്യേന നിരവധിയാളുകള്‍ക്ക് സൂര്യാതാപവും സൂര്യാഘാതവും ഏല്‍ക്കുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മറ്റൊരു തീയതിയിലേക്ക് മാറ്റി വയ്ക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പരീക്ഷാ തീയതി നീട്ടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ക്കും പരീക്ഷ കണ്‍ട്രോളര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.