മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ ബൈജു നാഥ്  ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടു.

കോഴിക്കോട്: ഹർഷീന വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ ബൈജു നാഥ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. മെഡിക്കൽ ബോർഡ്‌ തീരുമാനത്തിനെതിരെ പൊലീസ് അപ്പീൽ പോകില്ലന്ന് അറിയിച്ചിട്ടുണ്ട്. പകരം അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കും. ഗവണ്മെന്റ് ഡോക്ടേർസ് ആയതിനാൽ കുറ്റപത്രം സമർപ്പിക്കാൻ പ്രൊസിക്യൂഷൻ അനുമതി വാങ്ങണം എന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 29 ന് നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് വീണ്ടും പരിഗണിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്