പാങ്ങോട് മൈലമൂട് വനത്തിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. കഴിഞ്ഞ സെപ്റ്റംബറിൽ കാണാതായ ഭരതന്നൂർ സ്വദേശിയുടേതാണെന്ന് സംശയിക്കുന്നതായി പൊലീസ്.

തിരുവനന്തപുരം: പാങ്ങോട് മൈലമൂട് വനത്തിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. ഉച്ചയ്ക്ക് ശേഷം വിറക് ശേഖരിക്കാനെത്തിയ സ്ത്രീകളാണ് അസ്ഥികൂടം കണ്ടത്. കഴിഞ്ഞ സെപ്റ്റംബറിൽ കാണാതായ ഭരതന്നൂർ സ്വദേശിയുടേതാണെന്നാണ് അസ്ഥികൂടം എന്നാണ് പാങ്ങോട് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഡി.എൻ.എ പരിശോധന ഉൾപ്പെടെ നടത്തിയ ശേഷമേ ഇത് സംബന്ധിച്ച് സ്ഥിരീകരണത്തിലെത്താൻ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കി. ഭരതന്നൂര്‍ സ്വദേശിയെ കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ഫോണും അസ്ഥികൂടങ്ങൾക്ക് സമീപം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ മുതലാണ് ഭരതന്നൂര്‍ സ്വദേശിയെ കാണാതായത്. ഇതുസംബന്ധിച്ച പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.

സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന എസ്ഐടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

Asianet News Live | By - Election | PP Divya | ഏഷ്യാനെറ്റ് ന്യൂസ് | ADM Death | Malayalam News Live