ശ്രുതിയുടെ ബന്ധുക്കളുടെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. ശ്രീജിത്ത് ഇപ്പോൾ റിമാൻഡിലാണ്. ജൂൺ 18നായിരുന്നു ശ്രുതിയെ തീപ്പൊള്ളൽ ഏറ്റനിലയിൽ കണ്ടെത്തിയത്.  തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും 22 ന് മരണമടഞ്ഞു. 

പാലക്കാട്: കാരപ്പാടത്ത് തീപ്പൊള്ളലേറ്റ് നിലയിൽ കണ്ടെത്തിയ ശ്രുതിയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. ഭർത്താവ് ശ്രീജിത്ത് ശ്രുതിയെ തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മക്കളുടെ മുന്നിൽ വെച്ചായിരുന്നു ക്രൂരകൃത്യം നടന്നത്. ശ്രീജിത്തിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ശ്രുതിയുടെ ബന്ധുക്കളുടെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ശ്രീജിത്ത് ഇപ്പോൾ റിമാൻഡിലാണ്. ജൂൺ 18നായിരുന്നു ശ്രുതിയെ തീപ്പൊള്ളൽ ഏറ്റനിലയിൽ കണ്ടെത്തിയത്. മക്കളാണ് വിവരം അയൽവാസികളെ അറിയിച്ചത്. അച്ഛൻ അമ്മയെ തീകൊളുത്തിയെന്നായിരുന്നു കുട്ടികൾ അയൽവാസികളോട് പറഞ്ഞത്. തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും 22 ന് മരണമടഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. കുട്ടികളുടെ മൊഴിയടക്കം നിർണായകമായി.