ഇന്ന് വെളുപ്പിനാണ് കഴുത്തിൽ തോർത്തു മുറുക്കി ഷേളിയെ കൊന്നത്. തുടർന്ന് സേവിയർ തന്നെ കൊലപാതകവിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
കൊച്ചി കണ്ണമാലിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കണ്ണമാലി സ്വദേശി ഷേളി(44) ആണ് മരിച്ചത്. ഭർത്താവ് സേവിയർ(67) തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ ഫോൺ ചെയ്ത് അറിയിച്ചത്. ഷേളി മറ്റു ചിലരുമായി സ്ഥിരമായി ഫോണിൽ സംസാരിക്കുന്നതിനെ ചൊല്ലി ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതേ തുടർന്ന് ഇന്ന് വെളുപ്പിനുണ്ടായ വാക്കേറ്റത്തിന് ഒടുവിലാണ് സേവിയർ ഷേളിയെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയത്. സേവിയറിനെ കണ്ണമാലി പൊലീസ് അറസ്റ്റ് ചെയ്തു.
Add Asianetnews as a Preferred Source

