Asianet News MalayalamAsianet News Malayalam

സ്വപ്നയുടെ നിയമനം തൻ്റെ അറിവോടെയല്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

നേരത്തെ തന്നെ പറഞ്ഞതാണ്. ഈ വിവരങ്ങളെല്ലാം പുറത്തു വന്ന ശേഷം ഈ നിയമനത്തെക്കുറിച്ച് അറിഞ്ഞത്. ഇത്തരം നിയമനങ്ങൾക്ക് മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ല.

i have no information regards the appointment of  swapna says CM
Author
Thiruvananthapuram, First Published Oct 10, 2020, 7:08 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ചത് തൻ്റെ അറിവോടെയല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ തൻ്റെ നിയമനം മുഖ്യമന്ത്രിയോടെ അറിവോടെയാണെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ  വിശദീകരണം. 
ഈ രീതിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കോടതിയിൽ കൊടുത്ത കുറ്റപത്ര

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

നേരത്തെ തന്നെ പറഞ്ഞതാണ്. ഈ വിവരങ്ങളെല്ലാം പുറത്തു വന്ന ശേഷം ഈ നിയമനത്തെക്കുറിച്ച് അറിഞ്ഞത്. ഇത്തരം നിയമനങ്ങൾക്ക് മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ല. ഇഡിയ്ക്ക് പ്രതി കൊടുത്ത മൊഴിയിൽ കാര്യങ്ങൾ വ്യക്തമാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഞാനറിയുമെന്ന് ഉറപ്പിച്ച് പറഞ്ഞിട്ടില്ല. എന്നോട് പറയുമെന്ന് അവരോട് പറഞ്ഞതായാണ് മൊഴിയിൽ പറയുന്നത്. മുഖ്യമന്ത്രി അറിവോടെയാണ് തൻ്റെ നിയമനമെന്ന് അവർ വിശ്വസിച്ച് കാണും...

അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ കോഫോ പോസ വകുപ്പ് ചുമത്തി. സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരെ ചുമത്തുന്ന ഈ വകുപ്പ് പ്രകാരം ഒരു വ‍‍ർഷം വരെ വിചാരണ കൂടാതെ തടവിൽ കഴിയേണ്ടി വരും. കോഫോ പോസ ചുമത്തിയതായുള്ള ഉത്തരവ് വന്നതിന് പിന്നാലെ കസ്റ്റംസ് ഉദ്യോ​ഗസ്ഥർ കാക്കനാട് ജില്ലാ ജയിലിലെത്തി സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങി. കോഫോ പോസ കേസ് പ്രതികളെ സെൻട്രൽ ജയിലിലാവും പാ‍ർപ്പിക്കുക. 

Follow Us:
Download App:
  • android
  • ios