മുന്നണി യോഗങ്ങൾ അറിയിക്കുന്നില്ലെന്ന പരാതിയും ചെന്നിത്തലയ്ക്ക് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സന്ദർശനം.

തിരുവനന്തപുരം : പ്രതിപക്ഷനേതാവ് വിഡി സതീശനും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കുമിടയിലെ ഭിന്നതക്ക് പരിഹാരം. രാവിലെ സതീശൻ ചെന്നിത്തലയെ വീട്ടിലെത്തി സന്ദർശിച്ചു. കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ ചെന്നിത്തലക്ക് അതൃപ്തിയുണ്ടായിരുന്നു. മുന്നണി യോഗങ്ങൾ അറിയിക്കുന്നില്ലെന്ന പരാതിയും ചെന്നിത്തലയ്ക്ക് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സന്ദർശനം. രമേശ് ചെന്നിത്തലയുമായി ഒരു പ്രശ്നവുമില്ലെന്നും ഞങ്ങൾ തമ്മിൽ സഹോദര ബന്ധമാണെന്നും എന്നാൽ ആശയവിനിമയത്തിൽ ചില പ്രശ്നങ്ങളുണ്ടായതാണെന്നും സന്ദർശനത്തിന് ശേഷം വി ഡി സതീശൻ വിശദീകരിച്ചു.

മക്കളെ സാക്ഷിയാക്കി വീണ്ടും ധര്‍മജൻ വിവാഹിതനായി, നിയമപരമായി, 'വധു ഭാര്യ അനൂജ'

YouTube video player