ഹൈക്കമാൻഡ് നേതൃത്വത്തെ അദ്ദേഹം തന്റെ ആവശ്യമറിയിച്ചു. പാർട്ടിയിലെ ജാതി സമവാക്യങ്ങൾ മാത്രം നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന നിലവിലെ പ്രവണത അവസാനിപ്പിക്കണമെന്ന് ഉണ്ണിത്താൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.

ദില്ലി : കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. ഹൈക്കമാൻഡ് നേതൃത്വത്തെ അദ്ദേഹം തന്റെ ആവശ്യമറിയിച്ചു. പാർട്ടിയിലെ ജാതി സമവാക്യങ്ങൾ മാത്രം നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന നിലവിലെ പ്രവണത അവസാനിപ്പിക്കണമെന്ന് ഉണ്ണിത്താൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. അർഹതയും യോഗ്യതയും പാർട്ടിയിലെ പ്രവർത്തന പരിചയവും മാത്രമായിരിക്കണം അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡമാക്കേണ്ടത്. 1978 മുതലുള്ള തൻ്റെ പ്രവർത്തന പാരമ്പര്യം ഹൈക്കമാൻഡ് പരിഗണിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. സംഘടനാ തലപ്പത്തേക്ക് ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ ജാതി-സമുദായ സമവാക്യങ്ങൾക്ക് മുൻഗണന നൽകുന്നത് പാർട്ടിയുടെ വളർച്ചയെ ബാധിക്കുമെന്നാണ് ഉണ്ണിത്താന്റെ നിലപാട്. ഗ്രൂപ്പ് താത്പര്യങ്ങൾക്കും സമുദായ സമവാക്യങ്ങൾക്കും അപ്പുറം പ്രവർത്തിക്കുന്ന നേതാക്കളെ മുന്നിലേക്ക് കൊണ്ടുവരാൻ ഹൈക്കമാൻഡ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോൺഗ്രസിൽ ഫ്ലക്സ് ബോർഡ്

കെപിസിസി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഫ്ലക്സ് ബോർഡ്. ഒരാൾക്ക് ഒരു പദവിയെന്ന ആവശ്യവുമായാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. കോട്ടയം ഡിസിസി ഓഫീസിന് മുന്നിലാണ് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ ബോർഡ്‌ സ്ഥാപിച്ചിട്ടുള്ളത്. എംപിമാരും എംഎൽഎമാരും മണ്ഡലം ശ്രദ്ധിക്കട്ടെ എന്നും കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്‍റിനെയാണെന്നും ബോർഡിൽ എഴുതിയിട്ടുണ്ട്. ചില എംപിമാരെയും എംഎൽഎമാരെയും കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക് പരിഗണിക്കുന്നതിനിടെയാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. കോട്ടയത്ത് മാത്രമല്ല, സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്ഥാനത്തിനായി കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്‍റോ ആന്‍റണി, ഷാഫി പറമ്പിൽ അടക്കം എംപിമാർ രാജ്മോഹൻ ആവശ്യമുന്നയിച്ചതായാണ് വിവരം.