കേരളത്തിൽ പ്രവർത്തിക്കണമെന്നായിരുന്നു ആ​ഗ്രഹമെന്നും പാർട്ടി തീരുമാനം അം​ഗീകരിക്കുന്നുവെന്നും യൂത്ത് കോൺ​ഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി.

തിരുവനന്തപുരം: കേരളത്തിൽ പ്രവർത്തിക്കണമെന്നായിരുന്നു ആ​ഗ്രഹമെന്നും പാർട്ടി തീരുമാനം അം​ഗീകരിക്കുന്നുവെന്നും യൂത്ത് കോൺ​ഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. വാർത്താസമ്മേളനത്തിലാണ് അബിൻ വർക്കിയുടെ പ്രതികരണം. പാര്‍ട്ടി പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. കേരളത്തിൽ പ്രവര്‍ത്തിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെടുമെന്നും അബിൻ വര്‍ക്കി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. അതൃപ്തി പരസ്യമാക്കിയാണ് അബിന്‍റെ പ്രതികരണം. ദേശീയ സെക്രട്ടറി ആകാൻ താത്പര്യമില്ലെന്നും അബിൻ സൂചിപ്പിച്ചു. കേരളത്തിൽ തുടരാൻ അവസരം നൽകണമെന്നും വൈസ് പ്രസിഡന്‍റ് ആയി തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെടും. ദേശീയ നേതൃത്വം ഇക്കാര്യം പരിഗണിക്കണമെന്നും അബിൻ വ്യക്തമാക്കി. പാര്‍ട്ടി എടുത്ത തീരുമാനം തെറ്റെന്ന് പറയില്ല. പാര്‍ട്ടിയോട് തിരുത്താൻ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുമെന്നും അബിൻ വ്യക്തമാക്കി. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്