Asianet News MalayalamAsianet News Malayalam

മതപണ്ഡിതൻ ഇബ്രാഹിം മുസ്ലിയാർ മുസ്‌ലിയാർ ബേക്കൽ അന്തരിച്ചു

ചിക്കമംഗ്ലൂർ, കാസർകോട് ബേക്കൽ ഇല്യാസ് നഗർ, ഹദ്ദാദ് നഗർ, ചേറ്റുകുണ്ട് എന്നീ മഹല്ലുകളിലെ ഖാസി എന്നീ നിലയിലും പ്രശസ്തനാണ്. നീണ്ട 42 വർഷം ബേക്കൽ ജുമാ മസ്ജിദിന് കീഴിലുള്ള അറബിക് കോളേജിൽ പ്രിൻസിപ്പാളായും സേവനമനുഷ്ഠിസിച്ചിരുന്നു.
 

ibrahim musliar passes away
Author
Calicut, First Published Sep 24, 2020, 4:40 PM IST

കോഴിക്കോട്: ഉഡുപ്പി സംയുക്ത ജമാഅത്ത് ഖാസിയും കാസർകോട് ദേളിയിലെ ജാമിയ സഅദിയ അറബിയ ശരീഅത്ത് കോളേജിന്റെ പ്രിൻസിപ്പാളുമായ ഇബ്റാഹിം മുസ്‌ലിയാർ (73) അന്തരിച്ചു. വ്യാഴാഴ്ച 11 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് മംഗളുരു യേനപ്പയ്യാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

എ പി സുന്നി നേതാവാണ്. സമസ്ത കേരള ജംഇയത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം, ചിക്കമംഗ്ലൂർ, കാസർകോട് ബേക്കൽ ഇല്യാസ് നഗർ, ഹദ്ദാദ് നഗർ, ചേറ്റുകുണ്ട് എന്നീ മഹല്ലുകളിലെ ഖാസി എന്നീ നിലയിലും പ്രശസ്തനാണ്. നീണ്ട 42 വർഷം ബേക്കൽ ജുമാ മസ്ജിദിന് കീഴിലുള്ള അറബിക് കോളേജിൽ പ്രിൻസിപ്പാളായും സേവനമനുഷ്ഠിസിച്ചിരുന്നു.
 

Read Also: പരിശോധന, കണ്ടെത്തൽ, ചികിത്സ; കൊവിഡിനെ പ്രതിരോധിക്കാൻ മാർ​ഗനിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി...

 

Follow Us:
Download App:
  • android
  • ios