ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
കോഴിക്കോട്: ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ വയനാട് എംപിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ രാഹുൽഗാന്ധിയുടെ സാന്നിധ്യത്തിൽ നാളെ നടത്താനിരുന്ന യുഡിഎഫ് ബത്തേരി മണ്ഡലം കൺവെൻഷൻ റദ്ദാക്കി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ കേരളാ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി ഇന്ന് കോൺഗ്രസ്-ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
