തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ ആഴ്ചകൾ വേണ്ടിവരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻഅറിയിച്ചു. 

ലൂസിയാന: അമേരിക്കയിൽ വൻ നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്. ലൂസിയാന സംസ്ഥാനത്ത് മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് വൈദ്യുതി വിതരണ ശൃഖല തകർത്തു. ഏഴര ലക്ഷം കുടുംബങ്ങൾ ഇരുട്ടിലാണ്. ആയിരങ്ങളെ ഒഴിപ്പിച്ചതിനാൽ കാര്യമായ ആൾനാശമില്ല. ഒരാളുടെ മരണമാണ് ഇസ്ഥിരീകരിച്ചത്. എന്നാൽ കോടികളുടെ നാശനഷ്ടമുണ്ട്. തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ ആഴ്ചകൾ വേണ്ടിവരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻഅറിയിച്ചു. പതിനാറു വർഷം മുൻപ് കത്രീന ചുഴലിക്കാറ്റ് വൻ നാശം വിതച്ച അതെ ദിവസമാണ് ഐഡയും എത്തിയിരിക്കുന്നത്.