കേരളത്തിൽ നിന്ന് കടത്തുന്ന ആനക്കൊമ്പുകൾ ശില്പങ്ങൾ ആക്കി വിദേശത്തേക്ക് കടത്തിയിരുന്നത് തങ്കച്ചിയായിരുന്നു
തിരുവല്ല: ഇടമലയാര്‍ ആനവേട്ട കേസിലെ മുഖ്യപ്രതി പിടിയില്‍. തങ്കച്ചി എന്നു വിളിക്കുന്ന സിന്ധുവാണ് പിടിയിലായത്. കൊല്‍ക്കത്തയില്‍ വച്ചാണ് സിന്ധു പിടിയിലായത്. കേരളത്തിൽ നിന്ന് കടത്തുന്ന ആനക്കൊമ്പുകൾ ശില്പങ്ങൾ ആക്കി വിദേശത്തേക്ക് കടത്തിയിരുന്നത് ഇവരായിരുന്നു. ഇവരുടെ ഭർത്താവിനെയും മകളെയും കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നിന്നും പിടി കൂടിയിരുന്നു.
