ഇടുക്കി സത്രത്തിലാണ് എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായി 650 മീറ്റ‍ർ ദൈ‍ർഘ്യമുള്ള എയ‍ർസ്ട്രിപ്പ് സ്ഥാപിച്ചത്. 

ഇടുക്കി: മലയോരനിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇടുക്കി എയർസ്ട്രിപ്പ് പദ്ധതിയിലേക്കുള്ള ആദ്യ ട്രയൽ റൺ പൂർത്തിയാക്കാനായില്ല. ട്രയൽ റണിനായി എത്തിയ വിമാനത്തിന് എയർ സ്ട്രിപ്പിൽ ഇറങ്ങാനായില്ല. എയ‍ർ സ്ട്രിപ്പിൻ്റെ അറ്റത്തുള്ള മൺത്തിട്ട കാരണം സു​ഗമമായ ലാൻഡിം​ഗ് നടന്നില്ലെന്നാണ് വിവരം. 

ഇടുക്കി സത്രത്തിലാണ് എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായി 650 മീറ്റ‍ർ ദൈ‍ർഘ്യമുള്ള എയ‍ർസ്ട്രിപ്പ് സ്ഥാപിച്ചത്. എയ‍ർ സ്ട്രിപ്പിൽ ഇറങ്ങാനായി ഇന്ന് രാവിലെ പത്ത് മണിയോടെ കൊച്ചിയിൽ നിന്നും രണ്ട് സീറ്റുള്ള ചെറുവിമാനം ഇടുക്കിയിലേക്ക് എത്തിയിരുന്നു. എന്നാൽ എയ‍ർ സ്ട്രിപ്പിന് സമീപത്തുള്ള മൺത്തിട്ട കാരണം ലാൻഡിം​ഗ് നടത്താൻ വിമാനത്തിനായില്ല. റൺവേയുടെ നീളം കൂട്ടിയ ശേഷം വീണ്ടും ട്രയൽ റൺ നടത്തും എന്നാണ് അധികൃത‍ർ അറിയിക്കുന്നത്. പരീക്ഷണ ലാൻഡിംഗിൻ്റെ വിശദമായ റിപ്പോർട്ട് എൻസിസി ഉടൻ ചീഫ് സെക്രട്ടറിക്ക് കൈമാറും.