കോളേജില്‍ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തു നിന്ന് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് യോഗത്തിനെത്തിയ പ്രതിനിധികള്‍ ഉറപ്പു നല്‍കി.സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസിന്‍റെ സ്ഥിരം നിരീക്ഷണം ഏർപ്പെടുത്താനും യോഗത്തിൽ ധാരണയായി

ഇടുക്കി: എസ് എഫ് ഐ പ്രവർത്തകൻ (sfi activist)ധീരജിന്‍റെ (dheeraj)കൊലപാതകത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരുന്ന ഇടുക്കി എൻജിനീയറിംഗ് കോളജ്(idukki engineering college) ഇന്ന് തുറക്കും.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ജനുവരി പത്തിനാണ് ധീരജിനെ യൂത്ത് കോൺഗ്രസ് നേതാവ് കുത്തിക്കൊലപ്പെടുത്തിയത്.അന്നു തന്നെ കോളജ് അടക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്‍റെയും ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമിയുടെയും സാന്നിധ്യത്തില്‍ നടത്തിയ സര്‍വകക്ഷി യോഗത്തിലാണ് കോളജ് തുറക്കാൻ തീരുമാനമെടുത്തത്.

കോളേജില്‍ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തു നിന്ന് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് യോഗത്തിനെത്തിയ പ്രതിനിധികള്‍ ഉറപ്പു നല്‍കി.സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസിന്‍റെ സ്ഥിരം നിരീക്ഷണം ഏർപ്പെടുത്താനും യോഗത്തിൽ ധാരണയായി.