Asianet News MalayalamAsianet News Malayalam

ബിനോയ് എവിടെ? അയൽക്കാരിയെ കൊന്നതെന്തിന്? അകൽച്ചയിലായിരുന്ന ഭ‍ർത്താവിനെ കാണാൻ പോയ ശേഷം സിന്ധുവിന് സംഭവിച്ചത്

 മൂന്നാഴ്ച മുമ്പ് കാണാതായ സിന്ധു തൊട്ടടുത്ത വീട്ടില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് അതേ വീട്ടിലെ അടുക്കളയില്‍ സിന്ധുവിനെ കുഴിച്ച് മുടുകയും ചെയ്തു. 

Idukki woman murder case police looking for neighbor
Author
Idukki, First Published Sep 3, 2021, 6:37 PM IST

ഇടുക്കി: പണിക്കൻകുടിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയതിന്‍റെ ഞെട്ടലിലാണ് നാട്ടുകാര്‍. കാണാതായ സിന്ധുവിനായി ഡോഗ് സ്ക്വാഡ് അടക്കം വന്നിട്ടും ഒരു സൂചനയും ലഭിക്കാത്ത കേസിലാണ് അപ്രതീക്ഷിത വഴിത്തിരിവ്. മൂന്നാഴ്ച മുമ്പ് കാണാതായ സിന്ധു തൊട്ടടുത്ത വീട്ടില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് അതേ വീട്ടിലെ അടുക്കളയില്‍ സിന്ധുവിനെ കുഴിച്ച് മുടുകയും ചെയ്തു. 

പണിക്കൻകുടിയിൽ ഇളയ മകനൊപ്പം വാടയ്ക്ക് താമസിക്കുകയായിരുന്നു കാമാഷി സ്വദേശിയായ സിന്ധു. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ ആറ് കൊല്ലമായി സിന്ധു ഇവിടെയായിരുന്നു കഴിഞ്ഞിരുന്നത്. അയല്‍വാസിയായ ബിനോയ് ആണ് വീടെടുത്ത് നൽകിയത്. തുടര്‍ന്ന് ബിനോയിയുമായി സിന്ധു അടുപ്പത്തിലായി. കഴിഞ്ഞ 12 ന് ചികിത്സയിൽ കഴിയുന്ന ഭര്‍ത്താവിനെ കാണാൻ സിന്ധു പോയി. ഇതിന്‍റെ പേരില്‍ സിന്ധുവും ബിനോയും തമ്മിൽ തര്‍ക്കമുണ്ടായി. അന്ന് മുതൽ സിന്ധുവിനെ കാണാതായെന്നാണ് ഇളയ മകന്‍ പൊലീസിന് നല്‍കിയ മൊഴി.

സിന്ധുവിനെ കാണാതായെന്ന പരാതി പൊലീസില്‍ എത്തിയതോടെ  ബിനോയി ഒളിവില്‍ പോയി. ഇത് യുവതിയുടെ ബന്ധുക്കളില്‍ സംശയം ബലപ്പെടുത്തി. എന്നാല്‍ ഡോഗ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി പലകുറി പരിശോധന നടത്തി. എന്നാല്‍ യാതൊരു തുമ്പും ലഭിച്ചില്ല. ഇതിന് പിന്നാലെ ഇന്ന് കാലത്ത് സിന്ധുവിന്‍റെ ബന്ധുക്കളായ ചെറുപ്പക്കാര്‍ ബിനോയിയുടെ വീട്ടിലെത്തി അടുക്കള കുഴിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.

മൃതദേഹം നാളയെ പുറത്തെടുക്കുകയുള്ളു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. സംഭവശേഷം ഒളിവിൽ പോയ ബിനോയിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം. ബിനോയ്ക്കെതിരെ വേറെയും ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

Follow Us:
Download App:
  • android
  • ios