സത്യപാൽ മല്ലിക്കിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തിയിരിക്കുകയാണ്.  മല്ലിക്കിന്റെ വെളിപ്പെടുത്തൽ ​ഗൗരവതരമാണ്. ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: ജമ്മു ഗവർണർ വിസ്ഫോടകാത്മകമായ ഒരു കാര്യം പറഞ്ഞാൽ അത് ചർച്ചയാകാത്തത് എന്ത് കൊണ്ടാണെന്ന് കോൺ​ഗ്രസ് നേതാവ് കെ സി വേണു ​ഗോപാൽ. സത്പാൽ മാലിക്കിൻ്റെ വെളിപ്പെടുത്തൽ ഗൗരവമല്ലേയെന്നും പുൽവാമയിൽ പ്രധാനമന്ത്രി ആരോപണ നിഴലിലാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. നാട് കാണുന്ന ഏറ്റവും വലിയ കാപട്യമാണ് ബിജെപിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നീക്കം. ബിജെപിയുടെ സഭാ സ്നേഹം തെരഞ്ഞെടുപ്പ് ജയിക്കാനാണ്. ആട്ടിൻതോലണിഞ്ഞും ബിജെപി വരും. ദേശീയത വിറ്റ് കാശാക്കുന്നവരാണ് ബിജെപിക്കാരെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. 

ഒരു തീവണ്ടി വന്നതാണോ രാജ്യത്തെ ഏറ്റവും വലിയ ചർച്ചാവിഷയം. മതപുരോഹിതന്മാർ അവരുടെ അഭിപ്രായം പറയട്ടെ. ബിഷപ്പുമാരെ തെറി വിളിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. ഇ ഡി പേടിയില്ല. കേരളത്തിലെ നേതാക്കളെയും പേടിപ്പിക്കാൻ നോക്കുകയാണെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. 

സത്യപാൽ മല്ലിക്കിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തിയിരിക്കുകയാണ്. മല്ലിക്കിന്റെ വെളിപ്പെടുത്തൽ ​ഗൗരവതരമാണ്. ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. പുറത്തുവന്ന വിവരങ്ങൾ മറയ്ക്കാൻ ശ്രമം നടത്തുന്നു. ബിജെപിയിലെ ഉന്നത നേതാവാണ് കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. സത്യം പുറത്ത് വന്നു കൊണ്ടേയിരിക്കും. പ്രധാനമന്ത്രിയുമായി അടുത്തു നിന്ന വ്യക്തിയുടെ പ്രസ്താവനയാണ്. അതിനാൽ വിഷയത്തിൻ്റെ ഗൗരവം കൂടുന്നു. പ്രധാനമന്ത്രിയെ തുറന്ന് കാണിച്ചതിനാണ് സത്യപാൽ മല്ലിക്കിന് മതിയായ സുരക്ഷയും വീടും നൽകാത്തത്. വിഷയം പ്രതിപക്ഷ കക്ഷി നേതാക്കളുമായി ഖാർഗെ സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. 

പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം മിണ്ടരുതെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്നോട് ആവശ്യപ്പെട്ടെന്നുമാണ് സത്യപാല്‍ മല്ലിക് വെളിപ്പെടുത്തല്‍. ദ് വയറിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക്കിന്‍റെ ആരോപണങ്ങള്‍. പുല്‍വാമ ആക്രമണമുണ്ടായപ്പോള്‍ സത്യപാല്‍ ആയിരുന്നു ജമ്മു കശ്മീര്‍ ഗവര്‍ണര്‍.