മൃഗസംരക്ഷണ വകുപ്പിന്റെ ആർടി ചെക്ക് പോസ്റ്റിൽ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധ കന്നുകാലി കടത്ത് കണ്ടെത്തിയത്. 

പാലക്കാട്: പാലക്കാട് വാളയാറിൽ നിയമം ലംഘിച്ച് കന്നുകാലികടത്ത്. മൃഗസംരക്ഷണ വകുപ്പിന്റെ ആർടി ചെക്ക് പോസ്റ്റിൽ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധ കന്നുകാലി കടത്ത് കണ്ടെത്തിയത്. അളവിൽ കൂടുതൽ കന്നുകാലികളെ കയറ്റുക, വെറ്റിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ് സൂക്ഷിക്കാതിരിക്കുക, പ്രഥമ ശുശ്രൂഷ കിറ്റും കാലിത്തീറ്റയും വെള്ളവും കരുതാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സേലത്തു നിന്നും ആലുവയിലേക്ക് പോയ ചരക്ക് ലോറിയിൽ ഒരു പശുക്കിടാവിനെ ചത്ത നിലയിലും കണ്ടെത്തി. 13 കന്നുകാലികളെ കയറ്റേണ്ട ഈ വാഹനത്തിൽ 22 കാലികൾ ആയിരുന്നു ഉണ്ടായിരുന്നത്. ഒരു ലക്ഷം രൂപ പിഴ ഈടാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11 കേസുകൾ പിടികൂടി. ഇന്നലെ മാത്രം 9 കേസുകൾ രജിസ്റ്റർ ചെയ്തു.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates