എന്റെ കുടുംബത്തിനുണ്ടായ ദുരന്തത്തിൽ, മാധ്യമങ്ങളിൽ വാർത്തയുണ്ടാക്കാനോ, രാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കാനോ ശ്രമിക്കാത്ത ഒരേയൊരു രാഷ്ട്രീയക്കാരൻ അദ്ദേഹമായിരുന്നു. അദ്ദേഹം ശ്രദ്ധയോടെ, അനുകമ്പയോടെ എന്നെ കേട്ടു, കഴിയുന്നത്ര പിന്തുണയും നൽകി'-ഇൽസെ ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചൊല്ലി നേതാക്കൾക്കിടയിൽ സമവായമെത്താനാവഞ്ഞതോടെ ആരാകും മുഖ്യമന്ത്രി എന്നതിൽ ഇത് വരെ തീരുമാനമായില്ല. ഇതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്തുണയുമായി ദുരൂഹസാഹചര്യത്തിൽ കോവളത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദേശവനിതയുടെ സഹോദരി ഇൽസെ രംഗത്ത്. 2022-ൽ 'എന്റെ സഹോദരി ലിഗയ്ക്ക് നീതി തേടി ഞാൻ കേരളത്തിലേക്ക് എത്തിയപ്പോൾ രാഷ്ട്രീയ നേട്ടങ്ങൾ നോക്കാതെ സഹായിച്ച ഒരേ ഒരു രാഷ്ട്രീയക്കാരൻ വിഡി സതീശൻ ആണെന്ന് ഇൽസെ ഫേസ്ബുക്കിൽ കുറിച്ചു. കേരള രാഷ്ട്രീയത്തെ കുറിച്ച് എനിക്ക് അത്ര വിശദമായി മനസ്സിലായിട്ടില്ല, പക്ഷേ ഒരു വ്യക്തിക്ക് ഏതുതരം മനസ്സാണുള്ളതെന്ന് എനിക്ക് തിരിച്ചറിയാൻ കഴിയും. വ്യക്തിപരമായ അനുഭവത്തിൽ നിന്ന്, സതീശൻ ജനങ്ങളോട് ആത്മാർത്ഥതയുള്ള ആളാമെന്ന് അറിയാം'- ഇൽസെ പറയുന്നു.

'2022-ൽ എന്റെ സഹോദരി ലിഗയ്ക്ക് നീതി തേടി ഞാൻ കേരളത്തിലെത്തി. എന്നാൽ കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി. സാധ്യമായ എല്ലാ വാതിലുകളും ഞാൻ മുട്ടി. എന്റെ ആവശ്യങ്ങൾ ശ്രീ വിഡി സതീശന് മുന്നിൽ അവതരിപ്പിക്കുന്നതിനായി അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച സംഘടിപ്പിച്ചു. എന്നാൽ അക്കാര്യം ഒരിക്കലും പരസ്യമാക്കിയില്ല. എന്റെ കുടുംബത്തിനുണ്ടായ ദുരന്തത്തിൽ, മാധ്യമങ്ങളിൽ വാർത്തയുണ്ടാക്കാനോ, രാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കാനോ ശ്രമിക്കാത്ത ഒരേയൊരു രാഷ്ട്രീയക്കാരൻ അദ്ദേഹമായിരുന്നു. അദ്ദേഹം ശ്രദ്ധയോടെ, അനുകമ്പയോടെ എന്നെ കേട്ടു, കഴിയുന്നത്ര പിന്തുണയും നൽകി. വ്യക്തിപരമായ അനുഭവത്തിൽ നിന്ന് സതീശൻ ജനങ്ങളോട് ആത്മാർത്ഥതയുള്ള ആളാണെന്ന് എനിക്കറിയാം. അതുകൊണ്ടാണ്, അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത് കാണാൻ ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത്'- ഇൽസെ ഫേസ്ബുക്കിൽ കുറിച്ചു.
ആയുർവേദ ചികിത്സക്കായി തിരുവനന്തപുരം പോത്തൻകോടുള്ള ആശുപത്രിയിലെത്തിയ വിദേശ വനിതയെ 2018 മാർച്ച് 14നാണ് കാണാതാകുന്നത്. സഹോദരിക്കൊപ്പം ചികിത്സക്കെത്തിയതായിരുന്നു യുവതി. ഓട്ടോയിൽ കോവളത്തേക്ക് പോയ യുവതിയെ കാണാവുകയായിരുന്നു. 36 -മത്തെ ദിവസം യുവതിയുടെ അഴുകിയ മൃതദേഹം കോവളത്തുള്ള പൊന്തകാടിൽ കണ്ടെത്തി. സഹോദരിയുടെ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്. പ്രദേശവാസികളായ ഉമേഷിനെയും, ഉദയകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കോവളത്തുവന്ന വിദേശയെ വനിതയെ കൂനംതുരത്തെന്ന പൊന്തക്കാട്ടിലേക്ക് കൂട്ടികൊണ്ടുവന്ന പ്രതികള്‍ കഞ്ചാവ് നൽകി ബോധം കെടുത്തിയ ശേഷം ബലാൽസംഗം ചെയ്യുകയായിരുന്നു.


