പ്രതികാര നടപടികളും പ്രതിരോധ നടപടികളും എടുക്കേണ്ടത് ആരോഗ്യ പ്രവർത്തകർക്ക് എതിരെ അല്ല വൈറസിന് എതിരെ ആണ്. സംവിധാനങ്ങളുടെ വീഴ്ചയ്ക്ക് ആരോഗ്യ പ്രവർത്തകരെ ബലിയാടാക്കരുതെന്നും ഐ എം എ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമർശനവുമായി ഐഎംഎ രംഗത്ത്. ആരോഗ്യ വകുപ്പിന് പുഴുവരിക്കുന്നു എന്നാണ് ഐഎംഎയുടെ വിമർശനം. ഇനി പറയാതിരിക്കാൻ വയ്യ. സർക്കാരിന്റെ ഇപ്പോഴത്തെ നടപടി ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നു എന്നും ഐഎംഎ ഭാരവാഹികൾ ആരോപിച്ചു.
ഗുരുതര അവസ്ഥയിൽ ഉള്ള രോഗികളെ പരിചരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഇല്ല. കൂടുതൽ നിയമനം നടത്തണം. പ്രതികാര നടപടികളും പ്രതിരോധ നടപടികളും എടുക്കേണ്ടത് ആരോഗ്യ പ്രവർത്തകർക്ക് എതിരെ അല്ല വൈറസിന് എതിരെ ആണ്. സംവിധാനങ്ങളുടെ വീഴ്ചയ്ക്ക് ആരോഗ്യ പ്രവർത്തകരെ ബലിയാടാക്കരുതെന്നും ഐ എം എ അഭിപ്രായപ്പെട്ടു.
അതേസമയം, രോഗിയെ പുഴുവരിച്ച സംഭവത്തിൽ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മണിക്കൂർ ഒപി ബഹിഷ്കരിച്ച് സമരത്തിലുള്ള സർക്കാർ ഡോക്ടർമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ചർച്ച നടത്തുന്നു. മുഴുവൻ മെഡിക്കൽ കോളേജുകളിലും ഓൺലൈൻ ക്ലാസുകൾ നിർത്തി വച്ചാണ് ഇന്ന് ഡോക്ടർമാർ സമരം ചെയ്യുന്നത്. തിരുവനന്തപുരത്തെ നോഡൽ ഓഫീസർ ഡോ. അരുണയെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ കൊവിഡ് നോഡൽ ഓഫീസർമാരുടെ പദവി ഡോക്ടർമാർ കൂട്ടത്തോടെ രാജി വച്ചിരുന്നു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന്‍റെ ഏകോപനം തന്നെ താളം തെറ്റിയതോടെയാണ്, സർക്കാർ സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറായത്.
Read Also: വഴങ്ങി ആരോഗ്യവകുപ്പ്, സമരം ചെയ്യുന്ന ഡോക്ടർമാരുമായി ആരോഗ്യമന്ത്രിയുടെ ചർച്ച...
