നാലുദിവസം മുന്‍പോട്ടോ പിന്‍പോട്ടോ ആവാമെന്ന് കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച വ്യക്തമാക്കി. മെയ് 22ഓടെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാനിലെത്തും

കേരളത്തില്‍ കാലവർഷം മെയ് 31ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഒരു ദിവസം മുന്‍പ് കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് വെള്ളിയാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് വിശദമാക്കുന്നത്. ജൂണ്‍ 1 കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നുത്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ നാലുദിവസം മുന്‍പോട്ടോ പിന്‍പോട്ടോ ആവാമെന്ന് കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച വ്യക്തമാക്കി.

മെയ് 22ഓടെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാനിലെത്തും. അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുകയാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിശദമാക്കി. സാധാരണ കാലവര്‍ഷമാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. നിലവിൽ അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് മൺസൂണിൻ്റെ വരവിനെ സ്വാധീനിക്കുമോ എന്ന് വ്യക്തമല്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona