കാബൂളിൽ കുടുങ്ങിയ 36 പേരാണ് നോർക്കയുമായി ബന്ധപ്പെട്ടത്. ഇക്കൂട്ടത്തിലുള്ള മലയാളികളെ കഴിഞ്ഞ ദിവസം നോർക്ക സി ഇ ഒ. ബന്ധപ്പെട്ടിരുന്നു

തിരുവനന്തപുരം: കാബൂളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നോർക്ക വകുപ്പിന് നിർദേശം നൽകി. ഇതനുസരിച്ച് നോർക്ക വകുപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി. കാബൂളിൽ കുടുങ്ങിയ 36 പേരാണ് നോർക്കയുമായി ബന്ധപ്പെട്ടത്. ഇക്കൂട്ടത്തിലുള്ള മലയാളികളെ കഴിഞ്ഞ ദിവസം നോർക്ക സി ഇ ഒ. ബന്ധപ്പെട്ടിരുന്നു. കൂടുതൽ മലയാളികൾ കുടുങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തെ നോർക്ക സ്ഥിതിഗതികൾ അറിയിച്ചിട്ടുണ്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.